ഇളംദേശം ബ്ലോക്കില്‍ അംഗന്‍വാടികള്‍ സ്മാര്‍ട്ട് ആകുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/IMG-20211028-WA0032.jpg?resize=780%2C470&ssl=1?v=1635429340)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇളംദേശം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ അംഗന്‍വാടികളിലെയും പ്രീ സ്കൂള്‍ ക്ലാസ്റൂമുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി അംഗന്‍വാടികള്‍ക്ക് ബീന്‍സ് ആകൃതിയിലുള്ള മേശകളും ഫൈബര്‍ മോള്‍ഡഡ് കസേരകളും നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡാനി മോള് വര്‍ഗീസ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി സോജന്, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടോമി കാവാലം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിബി ദാമോദരന്‍ ഡിവിഷന് മെമ്പര്‍മാരായ ജിജി സുരേന്ദ്രന്, കെ.കെ രവി, ജിനോ കുരുവിള, മിനി ആന്റണി, ടെസ്സി മോള് മാത്യു, നൈസി ഡെനില്‍, ഷൈനി സന്തോഷ്, ആലക്കോട് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീഗില്‍ ജോ, ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ കെ. ജെയ്മോന്, ശിശു വികസന പദ്ധതി ഓഫീസര്‍ ജിഷാ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)