സീനിയർ നെറ്റ്ബോൾ:ന്യൂമാൻ കോളേജ് ജേതാക്കളായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/images-1-16.jpeg?resize=619%2C470&ssl=1?v=1635646953)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ നെറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ സീനിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ- വനിത വിഭാഗത്തിൽ ന്യൂമാൻ കോളേജ് ജേതാക്കളായി.
കോളേജ് പ്രിൻസിപ്പൽ ഡോ. തോംസണ്‍ ജോസഫ് ഉദ്ഘാടനംചെയ്തു. ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്ദീപ് സെൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നെറ്റ്ബോൾ അസോസിയേഷൻ നിരീക്ഷകൻ സെൻ എബ്രഹാം, ജില്ലാ സ്പോർട്സ് കൗണ്‍സിലംഗം എ.പി. മുഹമ്മദ് ബഷീർ, ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ, ന്യൂമാൻ കോളേജ് കായികാധ്യാപകൻ അബിൻ വിൽസണ്‍ എന്നിവർ പ്രസംഗിച്ചു.
പുരുഷ വിഭാഗത്തിൽ ജില്ലാ യൂത്ത് ക്ലബും വനിതാ വിഭാഗത്തിൽ ന്യൂമാൻ കോളേജ് ബീ ടീമും റണ്ണേഴ്സ് അപ്പായി. നവംബർ 13, 14 തീയതികളിൽ ഹരിപ്പാട് നടക്കുന്ന സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിലേക്കുള്ളവരെ മത്സരത്തിൽ നിന്നു തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)