IdukkiLocal Live

നെടുങ്കണ്ടത്ത് ആണ്‍സുഹൃത്ത് മദ്യം നല്‍കി പീഡിപ്പിച്ച 17 കാരി അപകടനില തരണം ചെയ്തു

ഇടുക്കി: നെടുങ്കണ്ടത്ത് മദ്യം നല്‍കി ആണ്‍സുഹൃത്ത് പീഡിപ്പിച്ച 17 കാരി അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടി നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ആഷിഖിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും. പീഡനത്തിനിരയായി അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്നു ദിവസം നീണ്ട ചികിത്സക്കൊടുവിലാണ് 17 കാരിയായ പെണ്‍കുട്ടി അപകടനില തരണം ചെയ്തത്. പെണ്‍കുട്ടിയ്ക്ക് അടുത്തയാഴ്ച പകുതിയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് നെടുങ്കണ്ടം കോമ്ബയാര്‍ സ്വദേശി ആഷിഖ് ഉള്‍പ്പെടെ 3 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ റിമാന്‍ഡിലാണ്. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു.  പ്രതികള്‍ മൂവരും ചേര്‍ന്ന് ആളൊഴിഞ്ഞ പുല്‍മേട് ഭാഗത്തിരുന്ന് മദ്യപിച്ച ശേഷം ആഷിക്ക് അനേഷിന്റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തുകയും തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്‍കിയശേഷം ആഷിക്ക് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ശേഷം അബോധാവസ്ഥയിലായ കുട്ടിയെ ആഷിഖ് തന്നെയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചതും. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായ കാര്യം വീട്ടുകാര്‍ അറിയുന്നത്. പ്രതികളെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു.

ദളിത് വിഭാഗത്തില്‍പ്പെട്ട 17കാരിയായ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്. കൃത്യത്തിന് ശേഷം പ്രതികള്‍ നാടു വിടാനായിരുന്നു പദ്ധതിയെങ്കിലും ഈ വിവരമറിഞ്ഞ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈ.എസ്.പിമാരായ കെ.ആര്‍ ബിജുമോന്‍, വി.എ നിഷാദ് മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!