Thodupuzha

ജില്ലാ ജയിലിൽ തേനീച്ച പരിപാലന ക്ലാസ് നടത്തി

മുട്ടം : മുട്ടത്ത് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലാ ജയിലിൽ അന്തേവാസികൾക്കായി തേനീച്ച പരിപാലന ക്ലാസ് നടത്തി. ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ ഇ. ജി. സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സി. വി. സുനിത ഉദ്ഘാടനം നിർവഹിച്ചു. ജയിൽ സൂപ്രണ്ട് സമീർ എ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുകുമാരൻ വെൽഫെയർ ഓഫീസർ ഷിജോ തോമസ് എന്നിവർ സംസാരിച്ചു. മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ ടി ബി രാജു ക്ലാസ് എടുത്തു. ജയിൽ മോചിതരാവുന്ന തടവുകാർക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിന് സഹായിക്കുന്നതിനും തേനീച്ച വളർത്തലിന്റെ സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കുന്നതിനുമായി സംഘടിപ്പിച്ച ക്ലാസ്സിൽ വിവിധ തേൻ ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!