Thodupuzha

തൊടുപുഴയില്‍ എ.സി ഷണ്മുഖദാസ് അനുസ്മരണം നടന്നു

തൊടുപുഴ: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായിരുന്ന എ.സി ഷണ്മുഖ ദാസിന്റെ പത്താം ചരമവാര്‍ഷിക ദിന അനുസ്മരണം നടന്നു. തുടര്‍ന്ന് ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. തൊടുപുഴ ബ്ലോക്ക് ഓപീസില്‍ നടന്ന യോഗം സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോസ് വഴുതനപ്പള്ളി ഉദ്ഘാടനം ചെയ്തു.എന്‍സിപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജയ്‌സണ്‍ തേവലത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം ലാലു ചകനാല്‍ എ.സി ഷണ്മുഖദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റോഷന്‍ സര്‍ഗ്ഗം നിയോജകമണ്ഡലം ഭാരവാഹികളായ സി.എം ജോസ്, ടെന്നി ജോസ്,സി.എസ് വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!