ChuttuvattomThodupuzha

തൊടുപുഴയില്‍ സമൂഹാര്‍ച്ചനയും പ്രതിഷേധ യോഗവും നടത്തി

തൊടുപുഴ: ഹിന്ദുക്കളുടെ ആരാധനാ മൂര്‍ത്തിയായ ഗണപതിയെ അവഹേളിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഹിന്ദു സമൂഹത്തോട് നിരുപാധികം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയില്‍ വിശ്വഹിന്ദു പരിഷത്ത് സമൂഹാര്‍ച്ചനയും പ്രതിഷേധ യോഗവും നടത്തി. തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് കെ. ശ്രീകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മാര്‍ഗദര്‍ശക സമിതി സംയോജകന്‍ മുണ്ടമറ്റം രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബിജുകൃഷ്ണന്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍, വിഭാഗ് സാമാജ് സമരസഹ പ്രമുഖ് ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!