Thodupuzha

അംഗണവാടിയില്‍ നിന്നും കുട്ടികള്‍ക്കായി നല്‍കിയ അമൃതംപൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി.

തൊടുപുഴ: അംഗണവാടിയില്‍ നിന്നും കുട്ടികള്‍ക്കായി നല്‍കിയ അമൃതംപൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. കുമ്മംകല്ല് ആയപ്പുരക്കല്‍ ശിഹാബ് സാദിഖിന്റെ വീട്ടില്‍ ഇന്നലെ രാവിലെ അമൃതംപൊടിയുടെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. ഒരു മാസം മുമ്പാണ് പതിനാറാംവാര്‍ഡിലെ അംഗന്‍വാടിയില്‍ നിന്ന് 5 പാക്കറ്റ് പൊടി വാങ്ങിയത്. ഇന്നലെ രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനായി പാക്കറ്റില്‍ നിന്നും പൊടി പുറത്തെടുത്തപ്പോഴാണ് ചത്ത് ഉണങ്ങിയ നിലയില്‍ പല്ലിയെ കണ്ടത്. തുടര്‍ന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

Related Articles

Back to top button
error: Content is protected !!