ChuttuvattomThodupuzha

പറയന്നിലം കുടുംബയോഗം നടത്തി

തൊടുപുഴ: പറയന്നിലം കുടുംബയോഗത്തിന്റെ 44 ആം വാര്‍ഷിക കുടുംബ സംഗമം ജൂലൈ 17ന് പള്ളിക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ പാരീഷ് ഹാളില്‍ നടത്തി. വിശുദ്ധ കുര്‍ബാനയോട് കൂടി സംഗമം ആരംഭിച്ചു.യോഗത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ. ജോസ് പറയന്നിലം യോഗം ഉദ്ഘാടനം ചെയ്തു. ഫാ. സണ്ണി മുണ്ടുനടയില്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ അഡ്വ. ബിജു പറയന്നിലം, ലൂസി സെബാസ്റ്റ്യന്‍, പി.എം. സ്റ്റാന്‍ലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ടോം ജോണ്‍സ് റിപ്പോര്‍ട്ടും ജോര്‍ജ് ലോനപ്പന്‍ കണക്കും അവതരിപ്പിച്ചു. യോഗത്തില്‍ മുതിര്‍ന്ന കുടുംബാംഗങ്ങളെയും പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കുടുംബാംഗങ്ങളെയും മെമെന്റോ നല്‍കിആദരിച്ചു. കഴിഞ്ഞ പൊതുയോഗത്തിനുശേഷം കുടുംബത്തില്‍ നിന്നും നിര്യാതരായവരെ പ്രത്യേകം അനുസ്മരിച്ചു.
ഈ കാലഘട്ടത്തില്‍ കുടുംബത്തില്‍ വിവാഹിതരായവരെയും പിറന്ന കുഞ്ഞുങ്ങളെയും പരിചയപ്പെടുത്തി. രാജു പി. ജോണിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കലാപരിപാടികള്‍ക്കും ഉച്ചഭക്ഷണത്തിനുശേഷം യോഗം അവസാനിച്ചു

Related Articles

Back to top button
error: Content is protected !!