ChuttuvattomThodupuzha

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ മൂവാറ്റുപുഴ സേഫിന്റെയും, മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു.ജനറല്‍ ഫിസിഷന്‍, ശിശുരോഗ വിഭാഗം,നേത്ര ദന്തരോഗ വിഭാഗങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരാണ് ക്യാമ്പില്‍ രോഗികളെ പരിശോധിക്കാന്‍ എത്തിയത്. ഹൈസ്‌കൂള്‍, യുപി സ്‌കൂള്‍, നേഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളുമാണ് പരിശോധനയ്ക്ക് എത്തിയത്.സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജ്യോതി പ്രൊവിന്‍സ് സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സി. ടെസ്സി കുന്നത്തോട്ടേല്‍, ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു സ്റ്റാഫ് സെക്രട്ടറി ജിബിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പിനോടനുബന്ധിച്ച്, ഡോ. ഗോപകുമാര്‍ ജി. കുട്ടികള്‍ക്ക് ജീവിത ശൈലീ രോഗങ്ങളും, പ്രതിവിധികളും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു.ഡോ. അതീക്ക് ഒമര്‍, ഡോ. സോണി രാജു, ഡോ. ആലിസ് ഡോമിനിക്, ഡോ. സി. ആഷാ മരിയ, ഡോ. അന്‍സിയ മുഹമ്മദ് നാസര്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. സേഫ് പിആര്‍ഒ തോമസ് ജോണ്‍, ആശുപത്രി സിഇഒ ഡെന്‍സില്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ സി.മേരി ആലപ്പാട്ട്, സി. ജാന്‍സി ഇടശ്ശേരി, ആശുപത്രി പിആര്‍ഒ ജിന്റോ, അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ സി. കൊച്ചുറാണി, റ്റിഷാ ജോസ്, റോംസി ജോര്‍ജ്, സി. ടെല്‍മ ജോര്‍ജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!