ChuttuvattomThodupuzha

വളവും പരിചരണവുമില്ല ഉപേക്ഷിക്കപ്പെട്ട കപ്പത്തണ്ടില്‍ നിന്ന് പതിനഞ്ചു കിലോയോളമുള്ള ഭീമന്‍ കപ്പ കണ്ടെത്തി

വാഴക്കുളം: വളവും പരിചരണവുമില്ലാതെ വളര്‍ന്ന ഭീമന്‍ കപ്പ കൗതുകമാകുന്നു.വാഴക്കുളം ജിയോ പൈനാപ്പിള്‍സ് ഉടമ മാത്യു ജോസഫിന്റെ വീട്ടുമുറ്റത്തിന് സമീപം ചാരി വച്ച നിലയില്‍ ഉപേക്ഷിക്കപ്പെട്ട കപ്പത്തണ്ടില്‍ നിന്നാണ് പതിനഞ്ചു കിലോയോളമുള്ള ഭീമന്‍ കപ്പ കണ്ടെത്തിയത്. മണ്ണു നീക്കം ചെയ്ത് കപ്പ പുറത്തെടുത്തപ്പോള്‍ മതിലിനുള്ളില്‍ കുടുങ്ങി മൂന്നു കിലോയോളം മുറിഞ്ഞു പോയതായി മാത്യു പറഞ്ഞു. ഒരു മീറ്ററോളം നീളവും അരമീറ്ററിലേറെ വണ്ണവുമുള്ള കപ്പയാണ് യാതൊരു പരിചരണവുമില്ലാതെ ലഭിച്ചത്. മുറ്റത്തോടു ചേര്‍ന്നുള്ള പുരയിടത്തില്‍ നടത്തിയ കപ്പ കൃഷിയ്ക്ക് എലി ശല്യമുണ്ടായെങ്കിലും ഭീമന്‍ കപ്പ സുരക്ഷിതമായതും അതിശയകരം.

Related Articles

Back to top button
error: Content is protected !!