Thodupuzha

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

തൊടുപുഴ: അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിന്റെ മൂന്നാമത് ബിരുദദാനചടങ്ങ് കോളേജ്‌
ക്യാമ്പസില്‍ സംഘടിപ്പിച്ചു. പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ്‌
പ്രിന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു.  കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ഡോ. കെ.കെ  ഹക്കിം, ഇന്ദിരഗാന്ധി ഗ്രൂപ്പ് ചെയര്‍മാന്‍ കെ..എം പരീത്, സ്വാമി വിവേകാനന്ദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണന്‍, അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കെ.എം മൂസ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചടങ്ങില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.149 യുവ ഡോക്ടര്‍മാര്‍ ചടങ്ങില്‍ ബിരുദം ഏറ്റുവാങ്ങി. പഠനത്തിലും മറ്റു മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ചടങ്ങിനോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികളുടെയും, പ്രശസ്ത പിന്നണി ഗായിക സിതാര നേതൃത്വം നല്‍കുന്ന ബാന്‍ഡിന്റെ സംഗീതനിശയും ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!