Thodupuzha

സാധാരണക്കാരായ വായ്പക്കാരോട് ദയാദാക്ഷിണ്യം കാണിക്കാത്ത ബാങ്കുകളെ നിയമ പരമായി നേരിടുന്ന ഒരു കൂട്ടം ആളുകൾ

തൊടുപുഴ :കോവിഡ് ദുരിതകാലത്തു പോലും വായ്പാ എടുത്ത സാധാരണക്കാർ ഉൾപ്പെടെയുള്ള വായ്പക്കാരോട് ഒരു ദയാദാക്ഷിണ്യവും കാണിക്കാത്ത ബാങ്കുകളെ നിയമ പരമായ നീക്കത്തിലൂടെ നേരിടുന്ന ഒരു കൂട്ടം ആളുകൾ വായ്പാ കെടുതിയിൽ പെട്ടവർക്ക് ആശ്വാസം നൽകുന്നു .വമ്പൻ വായ്പക്കാർക്കു വാരിക്കോരി ഇളവുകൾ നൽകി സെറ്റിൽമെന്റ് നടത്തുന്നതാണ് ഇന്ത്യയിലെ ബാങ്കുകളുടെ രീതി .വിദ്യാഭ്യാസ ,കാർഷിക ,ബിസിനെസ്സ് , പേഴ്സണൽ വായ്പകൾ കുടിശിക ഉള്ളവർക്കാണ് നിയമം അനുശാസിക്കുന്ന ഇളവുകൾ ലഭിക്കുന്നതിന് ഇവർ സഹായം ചെയ്യുന്നത് . വലിയ തുകകൾ കുടിശിക ഉള്ള എൻ .പി.എ (നോൺ പെർഫോമൻസ് അസ്സെറ്റ് ) ഉള്ള കുടിശ്ശികക്കാരെ ബാങ്കുകൾ ചർച്ചയ്ക്ക് വിളിക്കാറുണ്ട് . എന്നാൽ ഭയം,അറിവില്ലായ്മ തുടങ്ങിയവ മൂലം പലരും പോകാറില്ല .ഇങ്ങനെ വിളിക്കപ്പെടുന്ന വായ്പ കുടിശ്ശികക്കാർക്കു സെറ്റിൽമെന്റിനുള്ള നിയമ വശങ്ങളാണ് നൽകി വരുന്നത് . കോടികൾ വമ്പന്മാരുടെ വായ്പകൾ ബാങ്കുകൾ എഴുതി തള്ളിയ വാർത്തകൾ കാണുമ്പോൾ സാധാ ജനം അത്ഭുതപ്പെടുന്നു .അതും സെറ്റിൽമെന്റിന്റെ ഭാഗമാണ് .അത്തരം സെറ്റിൽമെന്റിനു സാധാരണക്കാരായ വായ്പക്കാർക്കും അവകാശമുള്ളതാണ് ഇതിന്റെ നിയമ വശങ്ങളാണ് ഉപദേശിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക്

ഫോൺ : 9447178572.

Related Articles

Back to top button
error: Content is protected !!