ChuttuvattomIdukki

മൂന്നു വയസുകാരിയുടെ അന്നനാളത്തിനു മുകളില്‍ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു

ഇടുക്കി: മൂന്നു വയസുകാരിയുടെ അന്നനാളത്തിനു മുകളില്‍ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നുവയസുകാരിയുടെ അന്നനാളത്തിനു മുകളിലാണ് വ്യാഴാഴ്ച രാത്രി 8.30 ഓടെ ലോക്കറ്റ് കുടുങ്ങിയത്. ബാഗിന്റെ സിബ്ബിലെ ലോക്കറ്റ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഗ്യാസ്ട്രോ എന്‍ഡ്രോളജിസ്റ്റ് ഡോ.പ്രിജിത്ത് എബ്രഹാം തോമസ്, അനസ്തെറ്റിസ്റ്റുമാരായ ഡോ.സേവ്യര്‍ ജോണ്‍, ഡോ.റോണി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ലോക്കറ്റ് പുറത്തെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.

Related Articles

Back to top button
error: Content is protected !!