ChuttuvattomThodupuzha

പകല്‍ വീട്ടില്‍ വയോജന സംഗമം നടത്തി

തൊടുപുഴ: നഗരസഭയിലെ മുപ്പതാം വാര്‍ഡ് പകല്‍ വീട്ടില്‍ വയോജന സംഗമം വിപുലമായ പരിപാടികളോടെ നടന്നു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, വാര്‍ഡ് വികസന സമിതി സംയുക്തമായി സംഘടിപ്പിച്ച വയോജന സംഗമത്തില്‍ നൂറിലധികംപേര്‍ പങ്കെടുത്തു. പരിഷത്ത് സംസ്ഥാന ആരോഗ്യവിഷയ സമിതിയംഗം സിബി അഗസ്റ്റിന്‍ വിഷയാവതരണം നടത്തി. തുടര്‍ന്നു വയോജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹാരങ്ങള്‍, പകല്‍ വീടിന്റെ അനുഭവങ്ങര്‍, ഭാവി പരിപാടികള്‍, എന്നീ വിഷയാടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞു ചര്‍ച്ചകളും,അവതരണവും നടന്നു. വി.വി. ഷാജി ക്രോഡീകരണവും ഭാവി പ്രവര്‍ത്തനവും അവതരിപ്പിച്ചു.

നഗരസഭയിലെ മുഴുവന്‍ വാര്‍ഡിലും വയോജന കൂട്ടായ്മയും ബോധവത്കരണവും സംഘടിപ്പിക്കുക, വയോജനക്ഷേമവകുപ്പ് പ്രത്യേകം രൂപീകരിക്കുക എന്നിവ സംഗമം ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു സെക്രട്ടറി എം.എം. ഇമ്മാനുവലിന്റെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തിന് കൗണ്‍സിലര്‍ ആര്‍.ഹരി, പി.ജി. മോഹനന്‍,വി.വി.ഷാജി, കെ.എം. തോമസ്, എ.എന്‍. ചന്ദ്രബാബു, എ.പി. ശശീന്ദ്രന്‍, വി.കെ. ഗോപാലകൃഷണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍. ഹരി ചെയര്‍മാനും വി.വി. ഷാജി കണ്‍വീനറുമായിട്ടുള്ള വയോജനക്ഷേമം കോഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. പകല്‍വീട്ടിലെ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!