Thodupuzha

മധ്യ വയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ: മധ്യ വയസ്കനെ പുഴയോരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് ഒളമറ്റം ലൂണാർ കടവിലാണ് 60 വയസ് തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കടവിൽ കുളിക്കാനെത്തിയവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Related Articles

Back to top button
error: Content is protected !!