ChuttuvattomThodupuzha

തൊടുപുഴയിൽ ആധുനിക അറവുശാല നിർമ്മിക്കും

തൊടുപുഴ: 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊടുപുഴ നഗരസഭയിലെ 22-ാം വാര്‍ഡിലെ മാര്‍ക്കറ്റ് പരിസരത്ത് ആധുനിക അറവുശാല നിര്‍മിക്കുന്നതിന് തൊടുപുഴ നഗരസഭ അംഗീകാരം നല്‍കി. ദിവസേന 20 വീതം മാടുകളെയും ആടുകളെയും അറവു നടത്തുന്നതിലുള്ള ആധുനിക അറവുശാലയ്ക്കായി മാര്‍ക്കറ്റില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് നാലു കോടിയുടെ പദ്ധതി താറാക്കുന്നതിനാണ് നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതിനായി 41 സെന്റ് സ്ഥലം ആവശ്യമായി വരും.

മാടുകളെയും ആടുകളെയും അറവുചെയ്യുന്നതിന് മുമ്പായി ഇവയെ പരിശോധിക്കുന്നതിനുള്ള ലാബ് സൗകര്യം, അറവുചെയ്യുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍, ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം, ദ്രവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ദ്രവമാലിന്യ ട്രീറ്റ്‌മെന്റ് സംവിധാനം, അആവശ്യമായ ജല സംഭരണ സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കുന്നത്. മുഴുവന്‍ സമയവും വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തിയാകും അറവുശാലയുടെ പ്രവര്‍ത്തനം.പദ്ധതിയ്ക്കായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചതായി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. കൂടാതെ തൊടുപുഴ നഗരസഭയുടെ പുതിയ മുനിസിപ്പല്‍ ഓഫീസ് നിര്‍മാണം, വെങ്ങല്ലൂര്‍ സ്മിത ഹോസ്പിറ്റലിന് സമീപം ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണം, ഈസ്റ്റ് മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് എന്നീ പ്രവര്‍ത്തികള്‍ക്കു കൂടി ഡിപിആര്‍ തയാറാക്കുന്നതിന് നഗരസഭ അംഗീകാരം നല്‍കി.

Related Articles

Back to top button
error: Content is protected !!