CrimeThodupuzha

മകനെ കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

തൊടുപുഴ :മകനെ കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.ഇലപ്പിള്ളി സ്വദേശിയായ സുനിത (ജൈസമ്മ) തന്റെ പതിനഞ്ച് മാസം പ്രയമുള്ള ഇളയ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടു ത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ മാതാവിന് ജീവപര്യന്തം കഠിന തടവിനും 1 ലക്ഷം രൂപ പിഴയ്ക്കും തൊടുപുഴ ഫസ്റ്റ് അഡീഷണൽ ജഡ്ജ് നിക്സൺ എം ജോസഫ് ശിക്ഷിച്ചു.2016 ഫെബ്രുവരി മാസമാണ് കേസിലെ ആസ്പദമായ സംഭവം.ഇലപ്പിളളിയിലെ കുടുംബ വീട്ടിൽ ഭർത്താവിനൊപ്പം താമസിച്ച് വരവെ പ്രതിയും ഭർത്താവും തമ്മിൽ കുടുംബ വഴക്കിനെ തുടർന്ന് രണ്ട് മുറിയിൽ കഴിയുകയായിരുന്നു.ഭർത്താവ് ഭാര്യ കിടന്ന മുറിയിൽ മുട്ടിവിളിച്ചപ്പോൾ ഇരു കൈകളും ബ്ലേയ്‌ഡ് കൊണ്ട് മുറിച്ച നില യിൽ പ്രതി വാതിൽ തുറന്ന് ഇറങ്ങി വരികയും കുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് കേസ് അന്വേഷിച്ച കാഞ്ഞാർ പോലീസ് കുട്ടിയെ കൊലപ്പെടുത്തിയതിന് മാതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളു ടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരിയായി കാണുകയും ശിക്ഷി ക്കുകയും ചെയ്‌തത്. കേസിൽ പ്രോസിക്ക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി.എസ് രാജേഷ് ഗവൺമെൻ്റ് പ്ലീഡർ ആൻ്റ് പ്രോസിക്ക്യൂട്ടർ ഹാജരായി.

Related Articles

Back to top button
error: Content is protected !!