ChuttuvattomThodupuzha

ശ്രീനാരായണ സേവാ നികേതനും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്ന് നടത്തുന്ന ഏകദിന സത്സംഗം നാളെ

തൊടുപുഴ: ശ്രീനാരായണ സേവാ നികേതനും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്ന് ഏകദിന സത്സംഗം സംഘടിപ്പിക്കും. മണക്കാട് പുതുക്കുളം നാഗരാജാ ക്ഷേതത്തിനു സമീപമുള്ള പതഞ്ജലി യോഗ പഠന കേന്ദ്രത്തില്‍ ശനിയാഴ്ച്ച 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് ഏകദിന സത്സംഗം നടത്തുന്നത്. ആചാര്യന്‍ കെ.എന്‍. ബാലാജിയുടെ നേതൃത്വത്തില്‍ ഹോമ പൂജാദികള്‍, കൃതി പഠനം, ഭജന, കീര്‍ത്തനാലാപനം, രാമായണ പാരായണം, തത്വവിചാരം എന്നിവയോടെയാണ് സത്സംഗം നടത്തുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ ധര്‍മ്മ പ്രസാര്‍ പ്രമുഖ് വത്സന്‍ മുക്കുറ്റിയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9388270127, 9074791843 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!