Thodupuzha

കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്, അപകടത്തിൽ വൈദ്യുതി പോസ്റ്റും തകർന്നു

കുടയത്തൂർ: കോളപ്ര ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് വൈദ്യുതി പോസ്റ്റ് തകർത്തു നിന്നു . ഇന്ന് രാവിലെ 7.15 നായിരുന്നു അപകടം. മൂലമറ്റം ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് റോഡിലൂടെ നടന്നു വരികയായിരുന്ന പ്ലാത്തോട്ടത്തിൽ സുജാത (60) യെ ഇടിച്ചതിനു ശേഷം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് വീണ സുജാതയെ ഓടിക്കൂടിയ നാട്ടുകാർ പുറത്തെത്തിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൂമാല മേത്തൊട്ടി സ്വദേശി സതീഷ് ചന്ദ്രനാണ് കാറോടിച്ചിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കോളപ്ര ജങ്ഷനിൽ നിന്നും പാൽ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സുജാതയെ കാർ ഇടിച്ചത്. കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതോടെ കോളപ്ര, അടൂർമല ,ശരംകുത്തി ഭാഗങ്ങളിൽ ഇന്ന് വൈകിട്ട് വരെ വൈദ്യുതി മുടങ്ങി.

Related Articles

Back to top button
error: Content is protected !!