AccidentChuttuvattomThodupuzha

തടി കയറ്റി വന്ന പിക്കപ്പ് ലോറി മറിഞ്ഞ് അപകടം;ഒരാൾക്ക് പരിക്ക്

വഴിത്തല: തടി കയറ്റി വന്ന പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മണക്കാട് ഇരവിപ്പാറ സജി കരിവേലിലിനാണ് പരിക്കേറ്റത്. വഴിത്തല ബാബുജി സ്‌കൂളിന് സമീപം ബുധനാഴ്ച വൈകീട്ട് 6.45നാണ് അപകടം. വാഹനം പുറകോട്ട് എടുക്കുമ്പോൾ വഴിയുടെ അരിക് ഇടിയുകയും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒരുവശത്തേയ്ക്ക് മറിയുകയുമായിരുന്നു. വാഹനം റോഡരികിലെ തേക്ക് മരത്തിൽ ഇടിച്ചാണ് നിന്നത്. ഡ്രൈവർ സീറ്റിൽ നിന്ന് തെറിച്ച് എതിർ വശത്തെ സീറ്റിൽ കുടുങ്ങി. തൊടുപുഴയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് വാഹനത്തിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ പുറത്തെടുത്തത്. വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ഇ.അലിയാർ, ബിബിൻ തങ്കപ്പൻ, പി.എസ്.എബി, അജയകുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ നേതൃത്വം നൽകി. കരിങ്കുന്നം പോലീസും സ്ഥലത്ത് എത്തി യിരുന്നു.

Related Articles

Back to top button
error: Content is protected !!