ChuttuvattomThodupuzha

തടിപ്പാലത്ത് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു

തൊടുപുഴ: കാരിക്കോട്- ആനക്കയം പൊതുമരാമത്ത് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇന്ന്‌
രാവിലെയാണ് കല്ലാനിക്കല്‍ സ്‌കൂളിന് സമീപം തടിപ്പാലത്ത് റോഡിന് നടുവില്‍ രണ്ടടിയോളം ആഴമുള്ള വലിയ കുഴി രൂപപ്പെട്ടത്. പിന്നാലെ ഇതുവഴി ഗതാഗതത്തിനും ഏറെ നേരം തടസം നേരിട്ടു.
നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. ശക്തമായ മഴയ്ക്ക് മണ്ണൊലിച്ച് പോകുകയും പിന്നാലെ ഭാരവാഹനങ്ങള്‍ കടന്ന് പോയതുമാണ് കുഴി രൂപപ്പെടാന്‍ കാരണമെന്നാണ് നിഗമനം. വിവരമറിഞ്ഞ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പിച്ചതോടെ ക്വാറി വേസ്റ്റ് നിക്ഷേപിച്ച് വൈകിട്ടോടെ കുഴി മൂടുകയായിരുന്നു. റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിന് പ്രശ്‌നമില്ലെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ കല്ലും പാറപ്പൊടിയുമടക്കം കയറ്റി തലങ്ങും വിലങ്ങുമുള്ള ഭാരവാഹനങ്ങളുടെ ഓട്ടത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. അമിത ഭാരം കയറ്റി പോകുന്ന ഇത്തരം വാഹനങ്ങളാണ് റോഡ് തകരാന്‍ കാരണമെന്നാണ് പരാതി.

Related Articles

Back to top button
error: Content is protected !!