ChuttuvattomThodupuzha

കൃഷി ഓഫീസിന് മുന്നില്‍ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

തൊടുപുഴ:കൃഷി വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ക്ക് പൊതുമാനദണ്ഡം പാലിക്കുക, വകുപ്പിനെ ശാക്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന് മുന്നില്‍ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിയമവിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍ പുനഃപരിശോധിക്കുന്നതിന് ജീവനക്കാര്‍ നല്‍കിയ അപ്പീലുകള്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും പരാതിക്കാരെ ഹിയറിംഗ് നടത്തി തീരുമാനമെടുക്കാന്‍ വകുപ്പിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നപരിഹാരത്തിന് ആവശ്യമായ യാതൊരു നടപടിയും അധികാരികള്‍ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അനുപാത ക്രമീകരണത്തിന്റെ ഭാഗമായി ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിനുശേഷം നടത്തിയ വിവിധ തസ്തികകളുടെ പൊതുസ്ഥലംമാറ്റ ഉത്തരവുകളിലും വ്യാപകമായ ആക്ഷേപങ്ങളും കോടതി വ്യവഹാരങ്ങളും തുടരുകയാണെന്നും എന്‍ജിഒ നേതൃത്വം ഉന്നയിച്ചു. പ്രതിഷേധ യോഗം എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ്. മഹേഷ്, ജില്ലാ സെക്ര. കെ.കെ. പ്രസുഭകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!