Muttom

മുട്ടം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മുട്ടം:  മുട്ടം പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യുഡിഎഫ് ഭരണ സമിതി രാജി വെക്കുക, കോടതി ജംഗ്ഷനിലുള്ള വെയ്റ്റിങ്ങ് ഷെഡില്‍ പെട്ടിക്കട നടത്താനുള്ള നീക്കം ഉപേക്ഷിക്കുക,തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തി ജനങ്ങളെ വഞ്ചിക്കുന്ന ഭരണ സമിതിയുടെ കഴിവില്ലായ്മ ജനങ്ങള്‍ തിരിച്ചറിയുക, സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുക, ലക്ഷങ്ങള്‍ മുടക്കി പണിപൂര്‍ത്തിയാക്കിയ മത്സ്യ മാര്‍ക്കറ്റ് തുറന്ന് കൊടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാ യിരുന്നു പ്രതിഷേധ സമരവും ധര്‍ണ്ണയും സംഘടിപ്പിച്ചത്.സിപിഐ (എം) തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആര്‍ സോമന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം മുഹമ്മദ് അഫ്‌സല്‍, കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റിയംഗം ജയ കൃഷ്ണന്‍ പുതിയേടത്ത്, എല്‍ ഡി എഫ് പ്രവര്‍ത്തകരായ ടി.കെ മോഹനന്‍, ടി.എം റഷീദ്, കെ.എ സന്തോഷ്, വിത്സന്‍ പി.സി പുഞ്ചേപ്പറമ്പില്‍, റെജി ഗോപി, ആല്‍ബിന്‍ വടശ്ശേരി, പ്രകാശ് വരമ്പിനകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!