ChuttuvattomThodupuzha

തൊടുപുഴയിൽ പൊതുശുചിമുറിയുടെ ഉദ്ഘാടനം നടത്തി

തൊടുപുഴ: നഗരസഭ ടൗൺ ഹാളിന് കിഴക്ക് ഭാഗത്ത് നിർമിച്ച പൊതുശുചിമുറി നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്കാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പത്മകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി 20 ലക്ഷം രൂപ മുതൽ മുടക്കിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഡെപ്യൂട്ടി ചെയർപേഴ്സൺ ജെസ്സി ജോണി, സ്റ്റാൻഡിം​ഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.ജി. രാജശേഖരൻ, എം.എ. കരീം, വാർഡ് കൗൺസിലർ ജോസഫ് ജോൺ, എൽഎസ്ജിഡി എൻഞ്ചിനീയറിം​ഗ് വിഭാഗം, ആരോഗ്യ വിഭാഗം, നഗരസഭ എന്നിവിടങ്ങളിലെ ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!