Thodupuzha

അല്‍ അസ്ഹര്‍ കാമ്പസില്‍  മഴവെള്ള സംഭരണി സ്ഥാപിച്ചു

തൊടുപുഴ: അല്‍ അസ്ഹര്‍ കാമ്പസില്‍ 50,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം. മൂസ ഹാജി കാമ്പസിനു സമര്‍പ്പിച്ചു. അല്‍ അസ്ഹര്‍ പോളിടെക്‌നിക് കോളജിലെ നാലാം സെമസ്റ്റര്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് വര്‍ക്കിന്റെ ഭാഗമായാണ് മഴവെള്ള സംഭരണി പൂര്‍ത്തിയാക്കിയത്. സിമന്റ്, വെല്‍ഡഡ് മെഷ്, ചിക്കന്‍ മെഷ്, എം സാന്‍ഡ്, പി സാന്‍ഡ്, മെറ്റല്‍ എന്നീ വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്.

സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. റിയ സൂസന്‍, അധ്യാപികമാരായ പ്രൊഫ. അതുല്യ, പ്രൊഫ.നയില്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് സെന്‍ട്രല്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലെപ്‌മെന്റ് ആന്‍ഡ് മാനേജ്മന്റ് കേന്ദ്രത്തിലെ മുന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ എ. കബീര്‍ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കി. അല്‍ അസ്ഹര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ അഡ്വ. കെ.എം മിജാസ്, ഡയറക്ടര്‍ ഡോ. കെ.എം പൈജാസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഡ്വ. എസ്.എസ് താജുദ്ധീന്‍, പ്രിന്‍സിപ്പല്‍മാരായ ഡോ. മെല്‍വിന്‍ ജോസ്, പ്രൊഫ.കെ.എ .ഖാലിദ് , അക്കാഡമിക് ഡീന്‍ പ്രൊഫ. നീത ഫാരിദ് , പ്രൊജക്റ്റ് ഗൈഡ് സിവില്‍ എഞ്ചി.വിഭാഗം മേധാവി പ്രൊഫ. റിയ സൂസന്‍ , വകുപ്പ് മേധാവികള്‍ , അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!