ChuttuvattomThodupuzha

കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇരട്ടകളുടെ സംഗമം നടത്തി

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ‘ട്വിന്‍സ് – ട്രിപെലെറ്റ്‌സ്’ സംഗമം നടന്നു. ജനസംഖ്യ വര്‍ധനവിന്റെ ഗുണങ്ങളും ദൂഷ്യങ്ങളും ബോധ്യപ്പെടുത്താന്‍ സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഇരട്ടകളുടെയും മൂവര്‍സംഘങ്ങളുടെയും സംഗമം നടത്തിയത്. സംഗമത്തില്‍ മൂന്നു മൂവര്‍സംഘങ്ങളെയും ഇരുപത്തിയൊന്ന് ജോഡി ഇരട്ടകളെയും ആദരിച്ചു. ഇതോടൊപ്പം ഇരട്ടകളായ സ്റ്റാഫ് അംഗങ്ങള്‍ അപ്‌സര ഫ്രാന്‍സിസ്, ജെന്‍സില്‍ ജേക്കബ് എന്നിവരെയും ആദരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറി റ്റീന ജോസ് അധ്യക്ഷ വഹിച്ചു.  അധ്യാപിക ഡോ. സിസ്റ്റര്‍ റെജീന അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥി പ്രതിനിധി ആന്‍ഡ്രിയ മരിയ ഷിജോ ജനസംഖ്യാദിന സന്ദേശം നല്‍കി. അധ്യാപകരായ സിസ്റ്റര്‍ ഡെയ്‌സി അഗസ്തി, ഷീന ജോസ്, നീനു ജെയിംസ്, നീത കെ. തോമസ്, ബോബി തോമസ്, ആര്‍. മിനിമോള്‍ എന്നിവര്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!