Thodupuzha

അധ്യാപകരുടേയും കൗണ്‍സിലര്‍മാരുടേയും  അവലോകന യോഗം നടത്തി

തൊടുപുഴ: നവംബര്‍ 1-ന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടേയും വാര്‍ഡ് കൗണ്‍സിലര്‍മാരുടേയും ഒരു അവലോകന യോഗം നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.രാജന്റെ നേതൃത്വത്തില്‍ നടത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. €ാസ്മുറികള്‍ അണുനശീകരണം നടത്തി സ്‌കൂള്‍ പരിസരം ശുചീകരിച്ചു വരുകയുമാണ്. സ്‌കൂള്‍ പി.ടി.എ. യോഗം കഴിഞ്ഞ ദിവസങ്ങളില്‍ ചേരുകയും ഈ യോഗത്തില്‍ വന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരുകയും ചെയ്തുവരുന്നു. റോഡുകളില്‍ സീബ്രാലൈനുകള്‍ വരയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. നഗരത്തിന്റെ തിരക്കേറിയ ഭാഗത്തുള്ള സ്‌കൂളുകളില്‍ രാവിലെയും വൈകുന്നേരവും ട്രാഫിക് പോലീസിന്റെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!