ChuttuvattomThodupuzha

തട്ടക്കുഴ – ചെപ്പുകുളം റോഡിലേയ്ക്ക് പാറ അടര്‍ന്നു വീണു

തൊടുപുഴ : തട്ടക്കുഴ – ചെപ്പുകുളം റോഡിലേയ്ക്ക് പാറ അടര്‍ന്നു വീണു. പാറ വീണ സമയത്ത് റോഡില്‍ കൂടി വാഹനങ്ങള്‍ എത്താതിരുന്നത് വന്‍ അപകടം ഒഴിവാക്കി. വെളളിയാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ ചെപ്പുകുളം ചക്കീരാമാണ്ടി വ്യു പോയിന്റിനു സമീപമായിരുന്നു പാറ അടര്‍ന്നു വീണത്‌. റോഡിനു മുകള്‍ ഭാഗത്ത് വലിയ പാറക്കൂട്ടങ്ങള്‍ വിണ്ടു കീറി അപകടാവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമാണ് റോഡിലേക്ക് പതിച്ചത്. പാറ വീണതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇരു ചക്രവാഹനത്തിനു പോലും കടന്നു പോകാന്‍ കഴിയാത്ത തരത്തിലാണ് ഗതാഗത തടസമുണ്ടായത്. സംഭവമറിഞ്ഞ് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാ സേനയും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി. ജാക്ക് ഹാമര്‍ ഉപയോഗിച്ച് പാറയുടെ ഭാഗം പൊട്ടിച്ചു നീക്കിയാണ്  ഗതാഗതം താത്കാലികമായി പുനഃസ്ഥാപിച്ചത്.

Related Articles

Back to top button
error: Content is protected !!