ChuttuvattomThodupuzha

ജയ്‌റാണി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ സേവനവാരം സംഘടിപ്പിച്ചു

തൊടുപുഴ: ജയ്‌റാണി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സേവനവാരം സംഘടിപ്പിച്ചു. നേച്ചര്‍ ക്ലബ്ബിന്റെ  നേതൃത്വത്തില്‍ തൊടുപുഴ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു. ശുചീകരണത്തില്‍ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും അധ്യാപകരും പങ്കാളികളായി. ശുചീകരണ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍  സിസ്റ്റര്‍ ഡോ. ജാര്‍സി എം. ജോര്‍ജ് ഗാന്ധി ജയന്തി സന്ദേശം  നല്‍കി. ശുചീകരണ പരിപാടിയില്‍ പങ്കു ചേര്‍ന്ന തൊടുപുഴ മുനിസിപാലിറ്റി ജീവനക്കാരെ ആദരിക്കുകയും ചെയ്തു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ നിര്‍മലാ ഷാജി , ഡീന്‍ ഓഫ് അക്കാദമിക് ശ്രീജിത്ത് ശ്രീധര്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ജോമി കെ.ജെ , അശ്വിന്‍ അശോക് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!