ChuttuvattomThodupuzha

ഉമ്മന്‍ ചാണ്ടിയോടുള്ള ആദരാ സൂചകമായി അലക്കോട് മൗന ജാഥയും അനുശോധന യോഗവും നടന്നു.

തൊടുപുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരാ സൂചകമായി അലക്കോട് മൗന ജാഥയും അനുശോധന യോഗവും നടന്നു.അലക്കോട് ടൗണില്‍ കോണ്‍ഗ്രസ് ഓഫിസിനു സമീപത്തു നിന്ന് തുടങ്ങിയ മൗന ജാഥ ടൗണ്‍ ചുറ്റി തിരിച്ചെത്തിയതോടെ അനുശോചന സമ്മേളനത്തിന് തുടക്കമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം ചാക്കോ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡി.സി.സി സെക്രട്ടറിമാരായ തോമസ് മാത്യു കക്കുഴി, ചാര്‍ളി ആന്റണി, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കാവാലം, സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ എന്‍.ഇ. റസാഖ്, മാത്തുകുട്ടി ആന്റണി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടക്കന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ബേബി മാണിശേരി, സി.പി.ഐ പ്രതിനിധികളായ പി.എന്‍. വിജയന്‍, വി.കെ. വര്‍ക്കി, യു.ഡി.എഫ് ചെയര്‍മാന്‍ കെ.എം. കാസിം കേരള കോണ്‍ഗ്രസ് പ്രതിനിധി ജോയ് വാരികാട്ട്, പഞ്ചായത്തു മുന്‍ പ്രസിഡന്റ് മിനി ജെറി, പഞ്ചായത്തു അംഗങ്ങളായ ലിഗില്‍ ജോ, സനുജ സുബൈര്‍, ബൈജു ജോര്‍ജ്, നിസമോള്‍ ഇബ്രാഹിം, സോമന്‍ ജെയിംസ്, ഷാന്റി ബിനോയ്, ജാന്‍സി മാത്യു, ജാന്‍സി ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!