IdukkiLocal Live

ശീതകാല പച്ചക്കറികള്‍ക്ക് പ്രത്യേക വിപണി ഒരുക്കും : അഡ്വ.സംഗീതാ വിശ്വനാഥന്‍

വട്ടവട : വട്ടവട മറയൂര്‍ മേഖലകളിലെ പ്രധാന കൃഷിയായ ശീതകാല പച്ചക്കറികൃഷിക്ക് പ്രത്യേക വിപണി രൂപീകരിക്കും എന്ന് സംഗീതാ വിശ്വനാഥന്‍ വട്ടവടയില്‍ പറഞ്ഞു. വട്ടവട മറയൂര്‍ മേഖലകളില്‍ വിളയുന്ന പച്ചകറികള്‍ ഇതു വഴി കേരളത്തിലെ പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കും എന്നും അഡ്വ.സംഗീതാ വിശ്വനാഥന്‍ പറഞ്ഞു. വട്ടവടയിലെ പച്ചകറികള്‍ കൂടുതലും തമിഴ്നാട്ടിലേക്കാണ് എത്തുക. പിന്നീടത് കൂടുതല്‍ വിലനല്‍കി കേരളം അടക്കം വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത് .

പ്രത്യേക വിപണിരൂപീകരിക്കുക വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ വിലലഭിക്കുകയും ഗുണമേന്മയുള്ള പച്ചക്കറി കേരളത്തിന് ലഭ്യമാക്കുകയും ചെയ്യും.കേന്ദ്രസര്‍ക്കാരിന്റെ പി.എം കുസും പോലെ ഉള്ള പദ്ധതികളില്‍ ഉള്‍പ്പടുത്തി വൈദ്യുതി എത്താത്ത മേഖലകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് കാര്‍ഷികാവശ്യത്തിനുള്ള ജലസേചന സൗകര്യം സുഗമമാക്കാനും സാധിക്കുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. രാവിലെ കൊട്ടകാമ്പൂരില്‍നിന്നും ആരംഭിച്ച സ്ഥാനാര്‍ത്ഥി പര്യടനം കോവിലൂര്‍,വട്ടവട മേഖലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തൊടുപുഴയില്‍ പ്രീതി നടേശന്‍ പങ്കെടുത്ത വനിതാ സംഗമത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!