ChuttuvattomThodupuzha

ഇടവെട്ടിയില്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണു

തൊടുപുഴ: ഇടവെട്ടി വനത്തിന് സമീപം ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണു. ചൊവ്വാഴ്ച്ച രാത്രി 11 ഓടെയാണ് ഇടവെട്ടി സ്വദേശി മാളീയേക്കല്‍ ഷമീറിന്റെ ഓട്ടോറിക്ഷയിലേക്ക് മരം വീണത്. മരം  ലൈന്‍ കമ്പിയിലേക്ക് വീണതിനാല്‍ വൈദ്യുതി തടസ്സപ്പെട്ടു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ അഗ്നിശമന രക്ഷാസേനയിലെ ഗ്രേഡ് എഎസ്‌ഐ സാജന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുളള സേനാംഗങ്ങള്‍ മരം മുറിച്ചുമാറ്റി ഓട്ടോറിക്ഷ പുറത്തെടുത്തു.

Related Articles

Back to top button
error: Content is protected !!