ChuttuvattomIdukki

കൊച്ചി – ധനുഷ് കോടി ഗ്യാപ്പ് റോഡില്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കും

ഇടുക്കി: കൊച്ചി-ധനുഷ് കോടി ദേശീയപാത ഗ്യാപ്പ് റോഡില്‍ സ്ഥിരമായി മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനം ഒരുക്കും. ഐഐറ്റി, ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ചിലവു കുറഞ്ഞ ലാന്‍സ്‌കേപ്പ് ഡിറ്റക്ക്ഷന്‍ സിസ്റ്റമാണ് ഗ്യാപ്പ് റോഡില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. മലയിടിച്ചിലിന് സാധ്യതയുള സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന സെന്‍സറുകള്‍ പാറക്കെട്ടുകള്‍ക്കുള്ളിലെ ചെറുചലനങ്ങള്‍ വരെ തിരിച്ചറിയാനുള്ള ശേഷിയുള്ളവയാണ്. ഈ വിവരങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ ഓഫീസുകളിലേക്ക് ഉടനടി കൈമാറുന്ന സംവിധാനങ്ങളാണ് ഇതിലുള്ളത്. ഈ മുന്നറിയിപ്പിലൂടെ പൊതു ജനങ്ങളില്‍ അതാതു സമയങ്ങളില്‍ വിവരമെത്തിക്കവാനും സാധിക്കും. ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനും ദുരന്തനിവാരണ അതോറിറ്റിക്ക് കഴിയും. പാറ തുരന്നാണ് സെന്‍സറൂകള്‍ സ്ഥാപിക്കുന്നത്. ഇത് വിജയപ്രദമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഗ്യാപ്പ് റോഡില്‍ പന്ത്രണ്ടോളം യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി അത്യാവശ്യമാണ്. ഇതിനു മുന്‍പ് കോഴിക്കോട് എന്‍ഐറ്റിയിലെ വിദഗ്ദ്ധ വിഭാഗം രണ്ടു തവണ ഇതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. പാറ പൊട്ടിച്ച ശേഷംചെരിഞ്ഞ ഭാഗം സിമന്റുപയോഗിച്ച് ബലപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.കഴിഞ്ഞ നാളുകളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ റോഡിലേക്കു വീണ വലിയ പാറകള്‍ പൊട്ടിച്ചു മാറ്റിയതിന്നു ശേഷമേ സാധാരണ ഗതാഗതം അനുവദിക്കാനാകൂ എന്ന നിലപാടിലാണ് അധികൃതര്‍. അതു വരെ ഒറ്റ വരി ഗതാഗതം തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!