ChuttuvattomThodupuzha

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുണിഞ്ഞി സ്വദേശിനിയായ യുവതി മരിച്ചു

കുണിഞ്ഞി : നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുണിഞ്ഞി സ്വദേശിനിയായ യുവതി മരിച്ചു. തൊടുപുഴ പുറപ്പുഴ കുണിഞ്ഞി  മീന്‍പിള്ളില്‍ ഷാന്റി ബോബി (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെ ഷാന്റിയും, ഭര്‍ത്താവ് എം.വൈ ബോബിയും (40), ഇവരുടെ കുട്ടി സാജനും സഞ്ചരിച്ച ബൈക്കാണ് മൂവാറ്റുപുഴ – ആരക്കുഴ റോഡില്‍ പെരുമ്പല്ലൂരില്‍ അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് ആരക്കുഴയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത തൂണിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാന്റി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 4ഓടെയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബോബി ചികിത്സയില്‍ തുടരുകയാണ്. കുട്ടി പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുമായി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഷാന്റിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഷാന്റി ഇലഞ്ഞി പുതിയറയില്‍ കുടുംബാഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച 3ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍. മറ്റുമക്കള്‍: ലിയ, സിയ.

 

Related Articles

Back to top button
error: Content is protected !!