Moolammattam

നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി പാറയില്‍ ഇടിച്ചു കയറി അപകടം ; ലോറിക്കുള്ളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

മൂലമറ്റം : നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി പാറയില്‍ ഇടിച്ചു കയറി അപകടം ലോറിക്കുള്ളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. കാഞ്ഞാര്‍-പുള്ളിക്കാനം റോഡില്‍ ഇല്ലിക്കവലയില്‍ ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടമുണ്ടായത് .ഇറക്കം ഇറങ്ങി വരവേ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാതയോരത്തെ പാറയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ലോറിക്കുള്ളില്‍ കുടുങ്ങിപ്പോയ ആസാം സ്വദേശി വിക്രമുല്‍ (44) നെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. വാഹനം ഓടയിലേക്കിറക്കി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍ പരിക്കേറ്റ വിക്രമുലിനെ അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം കാഞ്ഞാര്‍ -പുള്ളിക്കാനം റോഡില്‍ ഗതാഗതം തടസപ്പെട്ടു.

 

 

 

Related Articles

Back to top button
error: Content is protected !!