Thodupuzha

പിഞ്ച് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; കമിതാക്കൾ റിമാൻഡിൽ

തൊടുപുഴ: നാലുവയസുള്ള കുഞ്ഞുമായി രണ്ടു കുട്ടികളുള്ള കാമുകനൊപ്പം പോയ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു. 28 കാരിയായ തങ്കമണി സ്വദേശിനിയെയും കാമുകനായ 30 കാരനെയുമാണ് സി.ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഏഴും ഒന്‍പതും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവാവ് യുവതിയുമായി മുങ്ങിയത്. തൊടുപുഴയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി ഭര്‍ത്താവിന്റെ കൂടെ പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനൊപ്പം പോകുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുടുംബത്തിന്റെ സംരക്ഷണയില്‍ നിന്നും മാറ്റിയതിന്റെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. യുവതി കാക്കനാട് ജയിലിലും യുവാവ് മുട്ടം ജയിലിലുമാണ്.

Related Articles

Back to top button
error: Content is protected !!