IdukkiObit

ഫേസ് ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ ചെയ്തു

ഇടുക്കി : ഫേസ് ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്ണു (35) വാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ 11- ന് ഫാനില്‍ കൈലി മുണ്ട് കൊണ്ട് കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ് ശരി, തെറ്റ് തന്റെ ഭാഗത്താണ് എന്ന് കുറ്റസമ്മതം നടത്തിയ ശേഷം ഫേയ്സ്ബുക്ക് ലൈവില്‍ തൂങ്ങി മരിക്കുകയായിരുന്നു. വിഷ്ണു പല തവണ ഇത്തരത്തില്‍ ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ളതിനാല്‍ ആരും ഗൗരവമായെടുത്തില്ല. തുടര്‍ന്ന്‌ സുഹൃത്തുക്കള്‍ എത്തി കതക് തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണു ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ്‌
കണ്ടത്. ഭാര്യയുമായി പിണങ്ങി പിരിഞ്ഞ വിഷ്ണു വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. മാനസിക പ്രശ്നങ്ങള്ളുള്ളയാളാണ് വിഷ്ണു. മുമ്പ് ഫേസ് ബുക്ക് ലൈവില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിന് ആര്‍ടിഒ വിഷ്ണുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. വിഷ്ണു ഇടുക്കി ഹില്‍ വ്യൂ പാര്‍ക്കില്‍ താല്‍കാലിക സുരക്ഷാ ജീവനക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടുക്കി പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.

Related Articles

Back to top button
error: Content is protected !!