Thodupuzha

ആധാര്‍ കാര്‍ഡ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ക്ക് തുടക്കം

തൊടുപുഴ: തൊടുപുഴ താലൂക്ക് ഓഫീസ് ജീവനക്കാരുടെ ആധാര്‍ കാര്‍ഡ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ക്ക് തുടക്കമായി.താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ കെ.എച്ച്‌. സക്കീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ( ഇലക്ഷന്‍) കെ.കെ. ബഷീര്‍, ഡെപ്യൂട്ടി .തഹസില്‍ദാര്‍ ( എല്‍.ആര്‍.എം.) സന്തോഷ് എ.പി , ഹരി ടി.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് ആന്‍ഡ്രോയിഡ് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത് ബന്ധിപ്പിക്കല്‍ നടത്താം. nvsp.in എന്ന വെബ്‌സൈറ്റിലും രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയും. ഇതിന് സാധിക്കാത്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ച്‌ ആധാര്‍ കാര്‍ഡ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!