IdukkiLocal Live

ഹര്‍ത്താലില്‍ നിന്നു പിന്മാറണമെന്ന് ആം ആദ്മി ജില്ലാ കമ്മിറ്റി

ഇടുക്കി:ഹര്‍ത്താലില്‍ നിന്നു പിന്മാറണമെന്ന് ആം ആദ്മി ജില്ലാ കമ്മിറ്റി ഇടത് പക്ഷ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഗവര്‍ണറെ ജില്ലയില്‍ പ്രവേശിപ്പിക്കില്ലെന്നും ഹര്‍ത്താല്‍ നടത്തി അന്നേ ദിവസം ജനങ്ങളെ ബന്ധിയാക്കുമെന്ന ഭരണ സഖ്യം പാര്‍ട്ടികളുടെ വെല്ലുവിളി യഥാര്‍ഥത്തില്‍ ജനങ്ങളോടും ജനാധിപത്യതോടുമുള്ള വെല്ലു വിളിയാണെന്ന് ആം അദ്മി ജില്ലാ കമ്മിറ്റി.
ഫെഡറല്‍ ഭരണഘടനാ നിലനില്‍ക്കുന്ന രാജ്യത്തു കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയോടെ രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍മാര്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഇംഗിതം അനുസരിച്ചു പെരുമാറുന്നു എന്ന പരാതി ആം അദ്മി പാര്‍ട്ടിക്കും ഉണ്ടെന്നും എന്നാല്‍ അതിനെ മറികടക്കാന്‍ ഭരണഘടനാ അനുശാസിക്കുന്ന നടപടികള്‍ മാത്രമേ പാടുള്ളുവെന്നും പാര്‍ട്ടി വ്യക്തമാക്കി. പ്രതിഷേധത്തിന് ജനാധിപത്യം അനുവദിക്കുന്ന മാര്‍ഗങ്ങളില്‍ ഏറ്റവും കടുത്തതും സാധാര്‍ണ പൗരന്റെ മൗലികാവകാശങ്ങളില്‍ കടന്നു കയറുന്നതുമായ ഹര്‍ത്താല്‍ സമരം ജനാധിപത്യ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും ആം ആദ്മി ജില്ലാ കമ്മിറ്റി.നിയമസഭ പാസ്സാക്കിയ ഭൂ ഭേദഗതി നിയമത്തില്‍ ഒപ്പിട്ടില്ല എന്നതാണ് എല്‍ഡിഎഫ് സമരത്തിന് ആധാരമായി ഉന്നയിക്കുന്ന ന്യായം.
ബില്‍ ഏക കണ്ഠമായി പാസ്സാക്കാന്‍ തയ്യാറായ യുഡിഎഫ് നേതൃത്വത്തിന്റെ ജില്ലാ കമ്മിറ്റിക്കും എല്‍ഡിഎഫ്ന്റെ അഭിപ്രായം തന്നെയാണോ എന്നു വ്യക്തമാക്കണം.സംസ്ഥാനത്തുണ്ടായ നിയമങ്ങളില്‍ ജില്ലയിലെ കര്‍ഷകരുടെ ഇതര രംഗത്തെ വളര്‍ച്ച പൂര്‍ണമായി തടയാന്‍ കഴിയുന്ന നിയമമായി മാറിയേക്കാവുന്ന ഭൂ ഭേദഗതി നിയമം 2023 ല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരം ലഭ്യമാക്കി നിയമവിരുദ്ധ ഹര്‍ത്താലില്‍ നിന്നു എല്‍ഡിഎഫ് ഇടുക്കി ജില്ലാ നേതൃത്വം പിന്മാറണമെന്നും ജില്ലയുടെ സാമൂഹ്യ സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള കേരള വ്യാപാരി വ്യവസ്യായി ഏകോപനസമിതിയുടെ മാതൃകപരമായ സന്നദ്ധ പദ്ധതിയായ കാരുണ്യം പദ്ധതിയുടെ ഉദ്ഘടനത്തിന് അലോസരം ഉണ്ടാക്കരുതെന്നും ആം അദ്മി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!