Thodupuzha

വൈദ്യുതി ചാര്‍ജ് വര്‍ധന:  ആം ആദ്മി പ്രതിഷേധിച്ചു

 

തൊടുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും ധര്‍ണയും നടത്തി. തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പ്രവര്‍ത്തകര്‍ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ പാര്‍ട്ടി മുനിസിപ്പല്‍ കണ്‍വീനര്‍ പുന്നൂസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ വൈദ്യുതി ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ആം ആദ്മി ജില്ലാ ജോയിന്റ് കണ്‍വീനര്‍ ജേക്കബ് എട്ടുതൊട്ടിയില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കണ്‍വീനര്‍ പ്രദീപ് പോള്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധര്‍ണണ്ണയില്‍ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള കണ്‍വീനര്‍മാര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!