Thodupuzha

പതിപ്പള്ളി -തെക്കുംഭാഗം റോഡ് നിർമ്മാണത്തിനിടയിൽ അപകടം.

തൊടുപുഴ : കാലവർഷക്കെടുതിയിലും, ഉരുൾപൊട്ടലിലും പാടെ തകർന്ന പതിപ്പള്ളി -കടുകനാൽ-തെക്കുംഭാഗംറോഡിൻ്റെ പുനർനിർമ്മാണ പ്രവർത്തനത്തിനിടയിൽ വൻ അപകടം. ഇത്തവണത്തെ കാലവർഷക്കെടുതിക്ക് മുൻപ് തന്നെ തകർന്ന സംരക്ഷണഭിത്തിയുടെ പുനർനിർമ്മാണം നടക്കുമ്പോഴാണ്അപകടം ഉണ്ടായത്. ഇടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്തപ്പോഴാണ് എടാട് ചെക്ക്ഡാമിൽ നിന്നും മൂലമറ്റം KSEB ക്വാർട്ടേഴ്സിലേക്ക് കൊണ്ട് പൊയ്ക്കൊണ്ടിരുന്ന 50 വർഷം പഴക്കമുള്ള വലിയ പൈപ്പ് മണ്ണിനടിയിലൂടെ പൊട്ടി ഒലിച്ചിരുന്നതിനാലാണ് സംരക്ഷണഭിത്തി തകർന്നതെന്ന് കണ്ടെത്തി
JCB ഉപയോഗിച്ച് മണ്ണ് നീക്കി ഉടൻ തന്നെ KSEB ഉദ്യോഗസ്ഥരെത്തി വലിയ ലീക്ക് അടച്ച ശേഷമാണ് പണി പുനരാരംഭിച്ചത്.
ബാക്കി ഭാഗത്തെ മണ്ണ് മാറ്റുമ്പോഴാണ് JCBമണ്ണിടിഞ്ഞ് താഴേക്ക് വീഴാൻ തുടങ്ങിയത്.JCB ഡ്രൈവർ അഭിലാഷ് JCB കൈ കൊണ്ട് അടുത്തുള്ള പാറയിൽ പിടിച്ച് താഴേക്ക് പോകാതെ നിർത്തുകയായിരുന്നു. കോൺട്രാക്ടറും, പണിക്കാരും, മെമ്പറും, നാട്ടുകാരും വലിയകല്ലുകളും, തടിയും ഇട്ട് കൊടുത്ത് മണിക്കൂറുകളോളം പ്രയത്നിച്ചിട്ടാണ് യന്ത്രം മറുകര കയറ്റിയത്.അപകട സമയത്ത് സഹായിച്ച നാട്ടുകാർക്കും, KSEB ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായും
അപകടം ഉണ്ടായെങ്കിലും പണി തുടരുമെന്നും ഒരാഴ്ച്ചക്കകം സംരക്ഷണഭിത്തിയുടെ പണി പൂർത്തീകരിക്കുമെന്നും കോൺട്രാക്ടർ ആലുങ്കൽ കുര്യനും, വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടനും നാട്ടുകാർക്ക് ഉറപ്പ് നൽകി.

Related Articles

Back to top button
error: Content is protected !!