Local LiveMuttom

എംവിഐപി ഭൂമിയിലുള്ള മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങള്‍ പതിവാകുന്നു

മുട്ടം : മലങ്കര അണക്കെട്ടിന്റെ തീരത്ത് മാത്തപ്പാറ, അമ്പാട്ട് കോളനി ഭാഗങ്ങളില്‍ എംവിഐപിയുടെ ഭൂമിയിലുള്ള മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞും അപകടങ്ങള്‍ പതിവാകുന്നു. ആറാട്ട് കടവിന് സമീപത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് വന്‍ മരങ്ങളാണ് കടപുഴകി നിലം പതിച്ചത്. ഐഎച്ച്ഡിപിക്ക് സമീപം മോട്ടോര്‍ പുരയുടെ മുകളിലേക്ക് വലിയ വാകമരം ഇന്നലെ കടപുഴകി വീണു. രണ്ട് കോളനി പ്രദേശത്തെ നൂറു കണക്കിന് ആളുകള്‍ നിത്യവും സഞ്ചരിക്കുന്ന പാതയോട് ചേര്‍ന്നാണ് മരങ്ങള്‍ കടപുഴകി വീണത്. മോട്ടോര്‍ പുരക്ക് സമീപം ഒരു വര്‍ഷം മുമ്പ് മരത്തിന്റെ ശിഖരം അടര്‍ന്ന് വീണ് പ്രദേശവാസിയുടെ വിറക് പുരയും കോഴിക്കൂടും തകര്‍ന്നിരുന്നു. മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാന്‍ എംവിഐപി അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!