ChuttuvattomCrimeIdukkiThodupuzha

ധനകാര്യസ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടി: തൊടുപുഴ സ്വദേശി പിടിയില്‍

തൊടുപുഴ: ധനകാര്യസ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴ ലത സിനിമ തിയേറ്ററിന് സമീപമുള്ള ധനകാര്യസ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച തൊടുപുഴ കുമാരമംഗലം വെങ്ങല്ലൂര്‍ പാഴൂപറമ്പില്‍ കബീര്‍ അന്‍സാരി (53) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പണയം തിരികെ എടുക്കാതെ വന്നപ്പോള്‍ സ്ഥാപനം നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞത്. മൊബൈല്‍ ഓഫ് ചെയ്തു നാട്ടില്‍ നിന്ന് മുങ്ങിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പോത്താനീക്കാട് കക്കാട്ടൂര്‍ ഭാഗത്തെ വാടക വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. മുക്കുപണ്ടത്തിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മുക്കുപണ്ടകേസാണിത്. ഒരാഴ്ച മുന്‍പ് വെള്ളൂര്‍കുന്നത്തെ ധനകാര്യസ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ചതിന് ഒരാളെ ഹൈദരാബാദില്‍ നിന്നും, മറ്റൊരാളെ മുളവൂര്‍ പൊന്നിരിക്കപറമ്പില്‍ നിന്നും മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലിമിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലിമിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ.എസ് ജയന്‍, കെ.എ വിനാസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിബില്‍ മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍ ആര്‍ ഒ അജിംസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Related Articles

Back to top button
error: Content is protected !!