Thodupuzha

സ്വാമി അയ്യപ്പദാസിനെ കൈയേറ്റം ചെയ്ത പ്രതികള്‍ക്ക് ജാമ്യം

തൊടുപുഴ: സ്വാമി അയ്യപ്പദാസിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതികള്‍ക്ക് തൊടുപുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അഡ്വ. ജേക്കബ് ജെ. ആനക്കല്ലുങ്കല്‍ മുഖാന്തിരം ജാമ്യം ലഭിച്ചത്. ജിന്‍സ് ടി.കെ., ആല്‍ബിന്‍ ജോയി എന്നിവര്‍ക്കണ് ജാമ്യം ലഭിച്ചത്. ഉപദ്രവിക്കുന്നതിനായി കല്ല് കൈയില്‍ എടുത്തു എന്നത് വധശ്രമമായി കാണാന്‍ പറ്റില്ലെന്നുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. പരാതിക്കാരന്‍ സംഭവത്തെക്കുറിച്ച് നടത്തിയ സോഷ്യല്‍മീഡിയ അഭിമുഖത്തില്‍ തനിക്കെതിരെ വധശ്രമം ഉണ്ടായതായി പറഞ്ഞിട്ടില്ലെന്നുള്ള വസ്തുതകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്.

Related Articles

Back to top button
error: Content is protected !!