Thodupuzha

ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക,
പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, വിദ്യാഭ്യാസരംഗത്തെ വര്‍ഗീയ വല്‍ക്കരണം ഉപേക്ഷിക്കുക,
കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കൂട്ടധര്‍ണ നടത്തിയത്. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ധര്‍ണ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ആര്‍ ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.എം ഷാജഹാന്‍, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ്,കെ.എന്‍.ടി.ഇ.ഒ ജില്ലാ പ്രസിഡന്റ് ജിനേഷ് ജോസഫ്, കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ആര്‍ രജനി, ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ സി.എസ് മഹേഷ്, മേഖല കണ്‍വീനര്‍ ടി.ജി രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!