ChuttuvattomThodupuzha

കൃഷിക്കാരെ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ നടപടികള്‍ നിര്‍ത്തി വെക്കണം; ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്

തൊടുപുഴ : വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്‍ മുടി ,നാരംങ്കാനം വട്ട തൊട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്കാരെ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ നടപടി നിര്‍ത്തി വെക്കണമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു. കുടിയിറക്കുന്നതിനായി വനം വകുപ്പ് കൃഷിക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ജില്ലയിലെ ഭൂ നിയമങ്ങള്‍ നിയമസഭയില്‍ ഭേദഗതി ചെയ്യുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് വനം വകുപ്പിന്റെ പ്രതികാര നടപടി. ഇതു മൂലം കൃഷിക്കാര്‍ക്കുണ്ടായിട്ടുള്ള ആശങ്കയകറ്റാനും വനം വകുപ്പിന്റെ നടപടികള്‍ നിര്‍ത്തി വയ്ക്കാനും ആവശ്യമായത് സര്‍ക്കാര്‍ സ്വീകരിക്കണം. കാര്‍ഷികതൊഴിലുറപ്പ് മേഖലകളും തടിപ്പണി തൊഴിലാളികളും പ്രതിസന്ധിയിലാണ്. പ്രമേയം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിമാരെ പി.ജെ ജോസഫ് എം.എല്‍.എ മുഖേനെ കാണുമെന്ന്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ വികസനകാര്യ സമിതി ചെയര്‍മാന്‍ ടോമി കാവാലം എന്നിവര്‍ പറഞ്ഞു. അഡ്വ. ആല്‍ബര്‍ട്ട് ജോസ് പ്രമേയം അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, മെമ്പര്‍മാരായ കെ.കെ രവി ,നൈസി ഡെനില്‍, ജിജി സുരേന്ദ്രന്‍ ,ആന്‍സി സോജന്‍, ടെസ്സി മോള്‍ മാത്യു,ഡാനി മോള്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!