Thodupuzha

അടിമാലി-കുമളി ദേശീയപാത: സ്ഥലമേറ്റെടുപ്പിന് 350.75 കോടി

തൊടുപുഴ: ദേശീയപാതയിലെ അടിമാലി-കുമളി വരെ ആധുനിക രീതിയില്‍ നവീകരിക്കാന്‍ സ്ഥലമേറ്റെടുപ്പിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 350.75 കോടി രൂപ (സാമ്ബത്തികാനുമതി) അനുവദിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു.ടു- ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലീകരണത്തിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ മൂവാറ്റുപുഴ ദേശീയപാത വിഭാഗം നേരത്തേ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു.അംഗീകാരം ലഭിക്കാന്‍ താമസം നേരിട്ടപ്പോള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളന സമയത്ത് എം.പി നേരില്‍ കണ്ട് സംസാരിച്ചിരുന്നു.റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 1180 കോടി രൂപയുടെ ഡി.പി.ആര്‍ ദേശീയപാത വിഭാഗം കേന്ദ്രത്തിന് നേരത്തേ സമര്‍പ്പിച്ചതാണ്. എന്‍.എച്ച്‌ 183നെയും എന്‍.എച്ച്‌ 85നെയും ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നുപോകുന്നതുമായ ദേശീയപാത 185ലുള്ള ചെറുതോണി പാലം നിര്‍മാണം പൂര്‍ത്തിയായി വരുന്നു.

 

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയുടെ കവാടമായ കുമളിയെയും മൂന്നാറിന്‍റെ കവാടമായ അടിമാലിയെയും ഹൈറേഞ്ചിന്‍റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയെയും ജില്ല ആസ്ഥാന പട്ടണമായ ചെറുതോണിയെയും ബന്ധിപ്പിക്കുന്ന എന്‍.എച്ച്‌ 185ന്‍റെ വികസനം ശബരിമല തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ജില്ലയിലെ ജനങ്ങളുടെയാകെ താല്‍പര്യവും പ്രതീക്ഷയുമാണെന്ന് എം.പി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!