Thodupuzha

എം.ഇ.എസ് യൂത്ത് വിങ് റംസാന്‍ റിലീഫ്

തൊടുപുഴ. എം.ഇ.എസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് പി.ജെ ജോസഫ് എം.എല്‍.എ പറഞ്ഞു. എം.ഇ.എസ് യൂത്ത് വിങ് നടപ്പിലാക്കുന്ന റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പുതുവസ്ത്രം വാങ്ങാന്‍ 1000 രൂപാ വിലമതിക്കുന്ന കൂപ്പുണുകളുടെ വിതരണോദ്ഘാടനം എം.ഇ.എസ് സംസ്ഥാന എക്സി. അംഗം വി.എം അബ്ബാസിന് കൈമാറി പി.ജെ ജോസഫ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തര്‍, സെക്രട്ടറി ബാസിത് ഹസന്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷഫീഖ് തൈപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി ജാബിറലി പുഴക്കര, നെടുങ്കണ്ടം എം.ഇ.എസ് കോളജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ഷാജിമോന്‍ എന്നിവര്‍ പങ്കെടുത്തു. 30 ലക്ഷം രൂപയുടെ റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളാണ് എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

Related Articles

Back to top button
error: Content is protected !!