ChuttuvattomThodupuzha

ലിഫ്റ്റില്‍ കുടുങ്ങിയ ദമ്പതികളെ രക്ഷപ്പെടുത്തി അഗ്‌നി രക്ഷാസേന

തൊടുപുഴ: സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയ ദമ്പതികളെ അഗ്‌നി രക്ഷാസേന രക്ഷിച്ചു. മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റിലാണ് പടി. കോടിക്കുളം പാറച്ചാലില്‍ സലീകുമാറും ഭാര്യ സുജ സലിയും കുടുങ്ങിയത്. വൈകിട്ട് നാല് മണിയോടെയാണ് ദമ്പതികള്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. വ്യാപാര സ്ഥാപനത്തിലെ താഴ്‌ത്തെ നിന്നും ലിഫ്റ്റില്‍ കയറി ഒന്നാം നിലയിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ വൈദ്യുതി നിലച്ചതിനാല്‍ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാകുകയും ഇരുവരും അതില്‍ കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ സ്ഥാപന അധികൃതര്‍ വിവരം തൊടുപുഴ അഗ്നിരക്ഷാസേനയെ അറിയിച്ചു. സേനാംഗങ്ങളെത്തി ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോര്‍ തുറന്ന് ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. അരമണിക്കൂറോളം ദമ്പതികള്‍ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ റ്റി.ഇ അലിയാരുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ പി.എന്‍. അനൂപ്, ജൂബി തോമസ്, ബിബിന്‍ എ. തങ്കപ്പന്‍, എബി സി.എസ്, എസ്. ശരത്, ഹോംഗാര്‍ഡ് രാജീവ് ആര്‍. നായര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!