Thodupuzha

എയ്ഡ്സ് ദിനചാരണം;  ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

തൊടുപുഴ: സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എയ്ഡ്സ് ദിനചാരണത്തോട് അനുബന്ധിച്ച് തൊടുപുഴയില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. സോമ സുരക്ഷ മൈഗ്രൈന്റ് പ്രോജെക്ടും ആരോഗ്യവകുപ്പും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദിനാചരണത്തോട് അനുബന്ധിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍

തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മൊബ് നടത്തി. വിദ്യാര്‍ഥികളും ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു.ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഉമാ ദേവി പരിപാടി ഉദ്ഘാടനം ചെയ്ത് എയ്ഡ്സ് ദിനചാരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ബിജു, കെ.ആര്‍.രഘു (എസ്.ടി.എസ്.), ജോര്‍ജ് തോമസ് (എസ്.എല്‍.ടി.എസ്.), എന്‍.വില്‍സണ്‍ (എന്‍.എം.എസ്), സോമ സുരക്ഷ മൈഗ്രൈന്റ് പ്രൊജക്റ്റ് മാനേജര്‍ നിവ ആനി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!